തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാർഥി. മുംബൈ സൈബർ ക്രൈം പൊലീസ് എന്ന പേരിലായിരുന്നു തട്ടിപ്പ്. ഡിജിറ്റൽ അറസ്റ്റ് ആണെന്ന് പറഞ്ഞ് പേരൂർക്കട സ്വദേശി അശ്വഘോഷിനെയാണ് വിളിച്ചത്.
ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.
ഇന്ന് ഉച്ചയോടെയാണ് അശ്വഘോഷിന് തട്ടിപ്പ് സംഘത്തിന്റെ വിളി വന്നത്. ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും വിദ്യാർഥിയെ കുരുക്കാൻ കഴിയുന്നില്ലെന്ന് വന്നതോടെ സംഘം ഫോൺ കട്ട് ആക്കി മുങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക