കൈയ്യിൽ മൂർച്ചയേറിയ ആയുധങ്ങൾ; പറവൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി

ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു
Kerala police
പ്രതീകാത്മക ചിത്രംഎക്സ്പ്രസ്
Published on
Updated on

കൊച്ചി: മൂർച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ പറവൂരിൽ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി സുരേഷിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വടക്കൻ പറവൂരിലും ചേന്ദമംഗലത്തും കവർച്ചസംഘം വ്യാപകമായതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com