

പാലക്കാട്: ജനങ്ങളുടെ മനസ് തനിക്കൊപ്പമെന്ന് സിപിഎം സ്ഥാനാര്‍ഥി പി സരിന്‍. വോട്ടെടുപ്പിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രവര്‍ത്തകരെ നേരില്‍ കണ്ടതിന് ശേഷമാണ് സരിന്‍ വോട്ട് ചെയ്യാനെത്തിയത്.
ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും. ഇരട്ടവോട്ടുള്ളവരൊന്നും പോളിങ്ബൂത്തിലെത്തില്ലെന്നും പി സരിൻ പറഞ്ഞു.
വോട്ടിന്‍റെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിങ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാർഥി പറഞ്ഞു. എഴുപതിനായിരത്തിൽ കുറയാത്ത ആളുകൾ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണെന്നും സരിൻ കൂട്ടിച്ചേർത്തു.
ആദ്യ മണിക്കൂറില്‍ തന്നെ സരിനും ഭാര്യ സൗമ്യ സരിനും വോട്ട് ചെയ്യാനെത്തി. വന്ന് പ്രാര്‍ഥിക്കുന്നവരും നിന്ന് പ്രാര്‍ഥിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. ട്രൂലൈന്‍ പബ്ലിക് സ്‌കൂളില്‍ 88 ാം ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. സാങ്കേതിക തകരാര്‍ മൂലം ഈ ബൂത്തിലെ വോട്ടിങ് നിലച്ചിരിക്കുകയാണ്. രണ്ടാമത് എത്തിച്ച വിവിപാറ്റും ഉപയോഗിക്കാനായില്ല.
വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates