കാഞ്ഞിരപ്പള്ളിയില്‍ കാള വിരണ്ടോടി; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.
Bull runs wild in Kanjirappally; knocks down scooter rider
കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്
Published on
Updated on

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ എ ന്റണിയെ(67)യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

രാത്രി എട്ടരയോടെയാണ് സംഭവം. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു. ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്‌കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com