തിരുവനന്തപുരം: നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.
കരിപ്പൂർ സ്വദേശി അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അനീഷിൻ്റെ സഹോദരിപുത്രൻ്റെ പിറന്നാൾ പാർട്ടിക്ക് ഗുണ്ടകൾ ഒത്തുകൂടിയിരുന്നു.
ഇത് അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അനീഷ് ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസ് പ്രതി കൂടിയാണ് അനീഷ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക