ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

പരാതിക്കു ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു
Shweta Menon defamed; crime
Nandakumar in police custody
ശ്വേത മേനോന്‍, ക്രൈം നന്ദകുമാര്‍
Published on
Updated on

കൊച്ചി: നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേത മേനോന്റെ പരാതയില്‍ ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Shweta Menon defamed; crime
Nandakumar in police custody
മാധ്യമങ്ങള്‍ എന്നെ അറ്റാക്ക് ചെയ്യേണ്ട ആവശ്യം എന്ത്?; എല്ലാവിധ ആശംസകളും; പി ശശി

പരാതിക്കു ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയാറാകാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിഡിയോ നിര്‍മിച്ചത്. ചോദ്യം ചെയ്യലിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

വിഡിയോയില്‍ അപകീര്‍ത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ വിഡിയോ മുഴുവന്‍ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ് സ്വീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com