ഈശ്വര്‍ മാല്‍പ്പെയ്‌ക്കൊപ്പം മനാഫ് നാടകം കളിച്ചു, സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അര്‍ജുന്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചില വ്യക്തികള്‍ ചൂഷണം ചെയ്തു. ഇതില്‍ വളരെയേറെ സൈബറാക്രമണം നേരിടുന്നുണ്ട്. അര്‍ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. പല കോണില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്നും, മനാഫിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരിഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവരെയും നന്ദി അറിയിക്കുന്നതായി ജിതിന്‍ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടാനായി മനാഫ് പലതും ചെയ്തു. അര്‍ജുന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന് പറഞ്ഞ് മനാഫ് സാമ്പത്തിക സഹായം പറ്റുന്നു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് കുടുംബത്തിന് വേണ്ട. അര്‍ജുന്റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ ഇതു കേട്ട് വളരെ തകര്‍ന്നു.
അര്‍ജുന്റെ ഭാര്യക്കും കുട്ടിക്കും ജീവിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി മനാഫ് കുടുംബത്തെ ദ്രോഹിക്കുകയാണ്. മറ്റുള്ളവരുടെ മുന്നില്‍ കുടുംബത്തെ അപമാനിക്കുകയാണ്. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത് എന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയും തങ്ങളുടെ കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തു മുന്നോട്ടുപോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കുടുംബത്തിന് ശക്തമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജിതിന്‍ പറഞ്ഞു.
മനാഫിന് യുട്യൂബ് ചാനലുണ്ട്. അവിടെ നിന്നുള്ള വീഡിയോ എടുത്ത് ചാനലില്‍ ഇട്ടു. അര്‍ജുന്റെ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?. ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് അവിടെ നാടകം കളിക്കുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴി വ്യൂസ് കൂട്ടാനാണ് ഈശ്വര്‍ മാല്‍പെ ശ്രമിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി മനാഫ് ഇപ്പോഴും ഓടിനടക്കുകയാണ്. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതില്‍ മനാഫ് നിരുത്സാഹപ്പെടുത്തി. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതിന് രണ്ടു ദിവസം മുമ്പ് മനാഫുമായി വഴക്കുണ്ടായെന്ന് അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു.
ഈശ്വര്‍ മാല്‍പെ മറ്റൊരു സ്ഥലത്താണ് തിരച്ചില്‍ നടത്തിയത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഡ്രജ്ഡര്‍ എത്തിച്ചത്. അതു തകര്‍ക്കാനാണ് മനാഫും ഈശ്വര്‍ മാല്‍പെയും ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടത്തില്‍ മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. മനാഫിനെതിരെ രേഖാമൂലം പരാതി നല്‍കാന്‍ കാര്‍വാര്‍ എസ്പിയും എംഎല്‍എയും ആവശ്യപ്പെട്ടു. അദ്ദേഹം ഇതിനെയെല്ലാം വഴി തിരിച്ചു വിടുകയാണ്. അഞ്ചു മിനിറ്റു കൊണ്ട് അയാളെ തുരത്താമെന്നും അവർ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അതു ചെയ്തില്ലെന്നും ജിതിൻ വ്യക്തമാക്കി.
ഡ്രഡ്ജറില്‍ കയറ്റി കൊണ്ടുപോയപ്പോള്‍ ലോറി കിടക്കുന്ന ഭാഗം കൃത്യമായി അറിയാമെന്ന് കാര്‍വാര്‍ എസ് പി തങ്ങളോട് പറഞ്ഞു. നേവിയിലെ ഇന്ദ്രബാലന്‍ സാര്‍ പറഞ്ഞ പോയിന്റില്‍ വണ്ടിയുണ്ട്. സ്ട്രിക്റ്റ്‌ലി കോണ്‍ഫിഡന്‍ഷ്യലാണെന്ന് എസ്പി അറിയിച്ചു. എന്നിരുന്നാലും സാധ്യത എന്ന നിലയില്‍ മറ്റു പോയിന്റുകളിലും തിരച്ചില്‍ നടത്തുമെന്നും അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടോ പുറത്തോ പറയുന്നതില്‍ വിലക്കുണ്ടായിരുന്നു. മൂന്നാംഘട്ടത്തില്‍ പൂര്‍ണമായി ഊര്‍ജ്ജസ്വലതയോടെ തിരച്ചില്‍ നടത്തിയെന്നും അര്‍ജുന്റെ കുടുംബം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക