'അൻവറിന് സ്ഥലം മാറി പോയി, സിപിഎമ്മിൻ്റെ ഒരു അനുഭാവി പോലും ഉണ്ടാകില്ല'; വി കെ സനോജ്, വിഡിയോ

കണ്ണൂരിൽ അതൊന്നും നടക്കാൻ പോകുന്നില്ല. അൻവർ കണ്ണൂരിനെപ്പറ്റി മനസിലാക്കിയിട്ടില്ല, സിപിഎമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടില്ല.
vk sanoj
വി കെ സനോജ്സ്ക്രീൻഷോട്ട്
Updated on
1 min read

കണ്ണൂർ: അൻവറിനൊപ്പം കണ്ണൂരിലെ സിപിഎമ്മിൻ്റെ ഒരു അനുഭാവി പോലും ഉണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ സനോജ്. കണ്ണൂർ യൂത്ത് സെൻ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ അതൊന്നും നടക്കാൻ പോകുന്നില്ല. അൻവർ കണ്ണൂരിനെപ്പറ്റി മനസിലാക്കിയിട്ടില്ല, സിപിഎമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടില്ല.

അൻവറിപ്പോൾ തന്റെ പത്രസമ്മേളനത്തിന്റെ അടിയിൽ വരുന്ന കമൻ്റുകൾ നോക്കിയിട്ട് കേരളം മൊത്തം അൻവറിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ്. അൻവറിന് സ്ഥലം മാറി പോയി. അതുകൊണ്ട് കണ്ണൂരിൽ നിന്ന് മാത്രമല്ല കേരളത്തിന്റെ ഒരു സ്ഥലത്തു നിന്നും സിപിഎമ്മിൻ്റെ ഒരു അനുഭാവിയേയും അൻവറിന്റെ കൂടെ നിർത്താൻ കഴിയില്ല. ഇത് വെല്ലുവിളി തന്നെയാണ്.

കണ്ണൂരിൻ്റെ ചരിത്രം അൻവറിന് അറിയില്ലെന്നും വികെ സനോജ് പറഞ്ഞു. കണ്ണൂരിലെ ഉന്നത സിപിഎം നേതാവുമായി താൻ നേരത്തെ ഗൾഫിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് പിവി അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് വികെ സനോജ് രംഗത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cyber fraud alert
Madhubala, Yodha
Over boiling Tea
Salim Kumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com