കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതിക്കായി അന്വേഷണം

യുവതിയുടെ പരാതിയില്‍ 'കൂപ്പര്‍ ദീപു' എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
sexual assault case in kazhakkottam
കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തുപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.

പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു.

പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com