പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിലാണ്. കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഇടതു സ്വതന്ത്രനായി സരിനും ഏറ്റുമുട്ടുന്ന പാലക്കാട് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ പാലക്കാട് മാർക്കറ്റിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചു.
സരിൻ രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തും. വൈകീട്ട് വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. അതേസമയം ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് രാഹുൽ പാലക്കാട് മാർക്കറ്റിലേക്ക് മുൻ എംഎൽഎ ഷാഫി പറമ്പിലിനും കോൺഗ്രസ് പ്രവർത്തകർക്കും ഒപ്പം എത്തിയത്. തങ്ങൾ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോൾ ആരുമായാണ് ഡീൽ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക