പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളി പാത്രം കടത്തി; ഓസ്ട്രേലിയന്‍ പൗരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ക്ഷേത്ര ദര്‍ശനത്തിന് എത്തിയവര്‍ക്ക് മോഷ്ടിക്കണമെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്നും അബന്ധത്തില്‍ സംഭവിച്ചതാണെന്നും ഫോര്‍ട്ട് എസിപി പ്രസാദ് പറഞ്ഞു.
Padmanabha Swamy temple's thali bowl passed;  Australian citizen arrested and released
കേസില്‍ പിടിയിലായവരുമായല പൊലീസ് സംഘം
Updated on
1 min read

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പൂജക്കുപയോഗിക്കുന്ന പാത്രം കടത്തികൊണ്ടുപോയതില്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്ഷേത്ര സ്വത്താണെന്ന് അറിഞ്ഞിട്ടും കൈവശം വച്ച് ഉപയോഗിച്ചതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഗണഷിനെതിരെ സെക്ഷന്‍ 314 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയവര്‍ക്ക് മോഷ്ടിക്കണമെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്നും അബന്ധത്തില്‍ സംഭവിച്ചതാണെന്നും ഫോര്‍ട്ട് എസിപി പ്രസാദ് പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്ന് ഓടിന്റെ തളിക കാണാതായതായി വെള്ളിയാഴ്ചയാണ് ക്ഷേത്രം അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. സിസിടിവി പരിശോധനയിലാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഗണേഷ് ജാ പാത്രം പുറത്തേക്ക് കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയത്. ഗണേശ് ഝായും ഭാര്യയും ഭാര്യാ സുഹൃത്തുമാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ഇവര്‍ താമസിച്ച ഹോട്ടലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. ഗുഡ്ഗാവിലെ ഒരു ഹോട്ടലില്‍ വെച്ച് ഇവരെ പൊലീസ് കസ്റ്റഡിലെടുക്കുകയാലിരുന്നു.

ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്. ആരും തടയാതിരുന്നതിനാല്‍ ഗണേശ് ഝാ അതുമായി ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ഓസ്‌ട്രേലയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഗണേഷ ഝായും ഭാര്യയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com