സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഡ്രൈവറെ പിടിച്ചിറക്കി മർദിച്ചു

യാത്രക്കാരും നാട്ടുകാരും ഇടപെട്ടതോടെ അക്രമികൾ പിൻവാങ്ങി.
bus
തൃപ്പൂണിത്തുറയില്‍ ബസ് ജീവനക്കര്‍ തമ്മില്‍ സംഘര്‍ഷംസ്ക്രീന്‍ഷോട്ട്
Published on
Updated on

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.

എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചത്. തുടർന്ന് യാത്രക്കാരും നാട്ടുകാരും സംഭവത്തിൽ ഇടപെട്ടതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.

പിന്നീലെ തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടർന്ന് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com