പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി, ആ നില്‍പ്പു കണ്ടപ്പോള്‍ അറപ്പു തോന്നി: 'പട്ടിപ്രയോഗ'ത്തില്‍ എന്‍ എന്‍ കൃഷ്ണദാസ്

പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
N N krishnadas
എന്‍ എന്‍ കൃഷ്ണദാസ്വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചു.

പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയോട് കഴിഞ്ഞ കുറച്ച് നാളായി പരമപുച്ഛമാണെന്നും അദ്ദേഹംപ്രതികരിച്ചു.

ഉറച്ച ബോധ്യത്തില്‍ തന്നെയാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ എന്‍ എന്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍എന്‍ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടക്ക് മുമ്പില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന് വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com