കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കിയെന്നും ലീഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചു.
പി ജയരാജൻ രചിച്ച 'കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം ചെത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലീഗിനെ കടന്നാക്രമിച്ചാണ് അദ്ദേഹം പൂരം കലക്കൽ പറഞ്ഞത്.
ഒരു പൊലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു എന്നാണ് പറയുന്നത്. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുൻ കേരള അമീറിന്റെ തോളത്തു കൈയിട്ടു കൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്. പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.
പൂരം കലങ്ങിയോ. അവിടെ ഏതെങ്കിലും ആചാരപരമായ കാര്യങ്ങൾ നടക്കാതെ പോയോ. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി. ഇതിന്റെ പേരാണോ പൂരം കലക്കൽ. ലീഗ് എന്തിനാണ് ഇത്തരം കള്ള പ്രചാരണം നടത്തുന്നത്. സംഘപരിവാറിനേക്കാൾ ആവേശത്തിലാണ് ലീഗ് ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക