'അവര്‍ക്ക് തൂക്കുകയര്‍ തന്നെ നല്‍കണം'; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ വിധി തിങ്കളാഴ്ച

പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
haritha
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on
1 min read

പാലക്കാട്:തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിത മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

'അവര്‍ക്ക് തൂക്കുകയര്‍ തന്നെ വേണമെന്നതാണ് തന്റെ ആവശ്യം. കോടതിയുടെ ഭാഗത്ത് നിന്ന് നല്ല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വാദങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയിട്ടുണ്ട്. അവര്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കണം'- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

ഡിസംബര്‍ 25ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ്രൈകംബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Comprehensive Overhaul in Store for Non-Biodegradable Waste Collection from Households
crime
oman air
Two Malayali women were killed in California
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com