വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികള്‍; രാഹുലിന് രണ്ട് അപരന്‍മാര്‍; ചേലക്കരയില്‍ മത്സരരംഗത്ത് ഏഴുപേര്‍

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
kerala by elections candidate scrutiny
വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികള്‍; രാഹുലിന് രണ്ട് അപരന്‍മാര്‍; ചേലക്കരയില്‍ മത്സരരംഗത്ത് ഏഴുപേര്‍ഫയല്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികളും പാലക്കാട് 12 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വാധ്ര (കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

പാലക്കാട് മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാര്‍ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്‍മാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (കോണ്‍ഗ്രസ്), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍ ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍ എസ് (സ്വതന്ത്രന്‍), കെ ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍.

യുആര്‍ പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാര്‍ഥികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com