കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ 'ചുമ്മാ ഷോ' എന്ന് നടി ശാരദ. എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണ്. പാവം എത്രയോ പേര്‍ മരിച്ചുപോയി. അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍. വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ശാരദ മാധ്യമങ്ങളോട് പറഞ്ഞു.
ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹേമ മാഡത്തോട് ചോദിക്കുന്നതാണ് നല്ലത്. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെ കുറിച്ച് ഓര്‍മയില്ല. താന്‍ 80ലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയത് എന്തെന്നും ഓര്‍മയില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമ പറയട്ടെയെന്നും ശാരദ പറഞ്ഞു. താനും കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഹേമ കമ്മിറ്റി. പക്ഷേ തന്നേക്കാള്‍ അറിവും പരിചയസമ്പത്തും അവര്‍ക്കാണ്. അവരാണ് പറയേണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തന്റെ കാലത്തും സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത് ആള്‍ക്കാര്‍ പുറത്തുപറഞ്ഞിരുന്നില്ല. ഇന്ന് പുതിയതായി ഉണ്ടായതല്ല. പക്ഷേ അഭിമാനം കരുതിയും ഭയം കാരണവും അന്ന് ഒരു വിവരവും പുറത്തുവന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ