'എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്'; എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട എസ്പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്.
SP SUJITH DAS- PV ANWAR-ADGP MR AJITH KUMAR
എസ്പി സുജിത്ത് ദാസ്- പിവി അന്‍വര്‍ എംഎല്‍എ- എഡിജിപി എംആര്‍ അജിത് കുമാര്‍ഫയല്‍
Published on
Updated on

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത്ത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ സുജിത്ത് അവധിയില്‍ പ്രവേശിച്ചിരുന്നു. ഇന്ന് അവധി തീരും. നിലവിലെ പശ്ചാത്തലത്തില്‍ അവധി ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയുണ്ട്. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അന്‍വര്‍ എംഎല്‍എ ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഇന്നലെ എം ആര്‍ അജിത്ത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ കടുപ്പിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേരള പൊലീസ്. സുജിത്ത് ദാസിനെതിരെ നടപടി എടുക്കുകയാണെങ്കില്‍ അജിത്ത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

SP SUJITH DAS- PV ANWAR-ADGP MR AJITH KUMAR
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com