പോർബന്തർ: ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോഗസ്ഥന് വീരമൃത്യു. ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്.
പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. വിപിൻ ബാബുവിന്‍റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ കൊച്ചിയിൽ എത്തിക്കും. വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലതാ ബാബുവിന്‍റെയും മകനാണ് വിപിൻബാബു.
ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിറ്ററി നഴ്‌സ്, ഡൽഹി). മകൻ: സെനിത് (അഞ്ച്). ഇവർ കുടുംബമായി ഡൽഹിയിലാണ് താമസം. മൂന്നുമാസം മുൻപാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ