വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽദേവിൽ നിന്ന് 1,70,000 തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
jerry amaldev
ജെറി അമൽദേവ്ഫയൽ
Published on
Updated on

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു.

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞു. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് ജെറി അമൽദേവ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

jerry amaldev
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com