ന്യൂഡല്‍ഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി കെ മാത്യു തരകന്‍ (89) ബ്രസല്‍സില്‍ അന്തരിച്ചു.
എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍ ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രഫസറും ആയിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 12 ബുക്കുകളുടെ രചയിതാവാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക