പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

പുലിക്കളി ഇന്ന്, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം
thrissur pulikali 2024 today
പ്രതീകാത്മകംഫയല്‍
Published on
Updated on

തൃശൂർ: ന​ഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്.

ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികൾ മട വിട്ട് ന​ഗരത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ട് 5നു നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാ​ഗ് ഓഫ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുലിക്കളിയുടെ ഭാ​ഗമായി തൃശൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.

രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘത്തിലുമുണ്ടാകുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.

thrissur pulikali 2024 today
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com