ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പി വി മാത്യു, ബൈജു കുട്ടനാട് എന്നിവര്‍ നേതൃത്വം നല്‍കിയ വിബിസി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടന്‍ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവര്‍ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.
അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.
ലൂസേഴ്‌സ് ഫൈനല്‍
ജേതാക്കള്‍: തലവടി ചുണ്ടന്‍
ഫിനിഷ് ചെയ്ത സമയം: 4.34.10
ക്ലബ്: യു ബി സി കൈനകരി
ക്യാപ്റ്റന്‍: പത്മകുമാര്‍ പുത്തന്‍പറമ്പില്‍, രാഹുല്‍ പ്രകാശ്
സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനല്‍
ജേതാക്കള്‍: വലിയ ദിവാന്‍ജി
ഫിനിഷ് ചെയ്ത സമയം: 04.56.82
ക്ലബ്: ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്
ക്യാപ്റ്റന്‍: സണ്ണി ഇടിമണ്ണിക്കല്‍, ബൈജപ്പന്‍ ആന്റണി ജോസഫ്
തേഡ് ലൂസേഴ്‌സ് ഫൈനല്‍
ജേതാക്കള്‍: ആയാപറമ്പ് പാണ്ടി
ഫിനിഷ് ചെയ്ത സമയം: 5.37.24
ക്ലബ്: മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
ക്യാപ്റ്റന്‍: ഉല്ലാസ് ബാലകൃഷ്ണന്‍, ജോഷി വര്‍ഗീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക