

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി തൃശൂരിൽ 51 അടി ഉയരത്തിൽ മണൽ ചിത്രം. പ്രശസ്ത മണൽ ചിത്രകാരൻ ബാബു എടക്കുന്നിയുടെ നേതൃത്വത്തിലാണ് ചിത്രം തെയ്യാറാക്കിയിരിക്കുന്നത്. ഇന്ന് തൃശൂരെത്തുന്ന മോദിക്ക് ചിത്രം സമർപ്പിക്കും. വ്യവസായി ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണ ചിലവു വഹിക്കുന്നത്. മോദിയുടെ ജന്മനാടായ വഡോദരയിൽ നിന്നുൾപ്പെടെ രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച മണ്ണുപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തിലാണ് രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും മണൽ ശേഖരിച്ചത്. പത്ത് ദിവസമെടുത്താണ് മോദിയുടെ പടുകൂറ്റൻ ചിത്രം പൂർത്തിയാക്കിയത്. ചിത്രം ലോക റെക്കോർഡും നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ ചിത്രം ഒരുക്കാൻ പ്രേരണയായതെന്ന് ബാബു എടക്കുന്നി പറഞ്ഞു.
തേക്കിന്‍ക്കാട് മൈതാനത്ത് ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമര്‍പ്പിക്കും. സമ്മേളനത്തിൽ ബിജെപി നേതാക്കൾക്കും മഹിള മോർച്ച നേതാക്കൾക്കും പുറമേ നടി ശോഭന, മറിയക്കുട്ടി, ബീന കണ്ണൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് നഗരത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates