കൂടത്തായി കേസിലെ പ്രതി ജോളി/ഫയല്‍ ചിത്രം
കൂടത്തായി കേസിലെ പ്രതി ജോളി/ഫയല്‍ ചിത്രം

കൂടത്തായി കേസില്‍ തെളിവില്ലെന്ന് ജോളി, കുറ്റവിമുക്തയാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി

ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Published on

ന്യൂഡല്‍ഹി: കൂടത്തായി കൊലപാതക കേസില്‍ മുഖ്യ പ്രതി ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്നാഴ്ച്ചക്ക് ശേഷം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കേസില്‍ തെളിവില്ലെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നും ജോളി ഹര്‍ജില്‍ പറഞ്ഞിരുന്നു. അഡ്വ. സച്ചിന്‍ പവഹയാണ് ജോളിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ്‌, ഭര്‍തൃമാതാവ് അന്നമ്മ തോമസ് എന്നിവരുള്‍പ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്.

2019 ലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 2002 മുതല്‍ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സയനൈഡ് ഉള്ളില്‍ ചെന്നാണ് കുടുംബാംഗങ്ങള്‍ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ജോളിയിലേക്ക് നീങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com