സംസ്ഥാനത്തെ 150 ആയുഷ് കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം

മാര്‍ച്ചോടെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്കുകൂടി അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
വീണാ ജോര്‍ജ് / ഫയൽ
വീണാ ജോര്‍ജ് / ഫയൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതിവകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാര്‍ച്ചോടെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്കുകൂടി അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ആയുഷ് സ്ഥാപനങ്ങളും എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കര്‍മപദ്ധതി രൂപീകരിച്ചിരുന്നു.
കേരളത്തിലെ 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമികവ് പരിഗണിച്ച് 100 കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്. എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഡോക്യുമെന്റേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ ആദ്യമായി തയ്യാറാക്കിയ കൈപ്പുസ്തകവും മന്ത്രി പ്രകാശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com