പ്രായം പ്രശ്നമല്ല, നിങ്ങൾക്കും പഠിക്കാം എ ഐ

നാലാഴ്ച ദൈര്‍ഘ്യമുള്ള 'എ ഐ എസന്‍ഷ്യല്‍സ് ' എന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം
kite AI Essentials - Batch 2
കൈറ്റ്kite
Updated on

തിരുവനന്തപുരം: നിത്യജീവിതത്തില്‍ എ ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ പരിശീലന പരിപാടിയുമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്). ഓണ്‍ലൈന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ച് ഏപ്രില്‍ 12 ന് ആരംഭിക്കും. നാലാഴ്ച ദൈര്‍ഘ്യമുള്ള 'എ.ഐ എസന്‍ഷ്യല്‍സ് ' എന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഏപ്രില്‍ 10 വരെ രണ്ടാം ബാച്ചിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ആദ്യം രജിസ്റ്റര്‍ 2500 പേര്‍ക്കായിരിക്കും പ്രവേശനം. കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്പോണ്‍സിബിള്‍ എ.ഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകല്പന.

നേരത്തെ 80,000 സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയ പുതിയ കോഴ്സിന്റെ ഒന്നാം ബാച്ചില്‍ 500-ല്‍ അധികം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. അരലക്ഷത്തിലധികം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ കൂള്‍ പ്ലാറ്റ്ഫോമിലാണ് പരിശീലനം. 20 പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com