Suraj Palakkaran: 'എന്തൊരു ഭാഷയാണിത്?'; വ്‌ളോഗര്‍ സൂരജ് പാലാക്കാരനെതിരെ സുപ്രീംകോടതി

പോക്സോ കേസില്‍ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാന പൊലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു വാദിച്ചു
'What kind of language is this?'; Supreme Court against vlogger Suraj Palakkaran
സൂരജ് പാലാക്കാരൻഫയല്‍
Updated on

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂ ട്യൂബര്‍ സൂരജ് പാലാക്കാരന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

അതെ സമയം യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍ കെ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പോക്സോ കേസില്‍ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാന പൊലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു വാദിച്ചു. തുടര്‍ന്നാണ് സുപ്രീം കോടതി ഹര്‍ജിയില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ഉത്തരവാദിത്തപ്പെട്ട യൂട്യൂബര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ള ഭാഷയാണോ ഇതെന്നും സമൂഹത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com