Sunstroke: ചൂട് കൂടി; കേരളത്തിൽ ചത്തത് 106 പശുക്കളും 12 എരുമകളും

തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Sunstroke
പ്രതീകാത്മക ചിത്രംഎക്സ്പ്രസ്
Updated on

​തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃ​ഗസംരക്ഷണ വകുപ്പ്. കർഷകർ ജാ​ഗ്രത പാലിക്കണമെന്നും മൃ​​ഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർഷകർ തൊഴുത്തിൽ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഫാൻ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹായകരമാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ തുടർനടപടികൾ വേ​ഗത്തിലാക്കി കർഷകർക്ക് നഷ്ടപരിഹാ​രം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിർദേശിച്ചു.

മൃ​ഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com