
കൊച്ചി: രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ സിപിഎമ്മില്‍ കേരള ഘടകത്തിന്റെ സ്വാധീനം ശക്തമാവുമ്പോള്‍ പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും ഭാരവാഹിത്വം മലയാളികളിലേക്ക് ചുരുങ്ങുന്നു. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുമ്പോള്‍ തന്നെ ഏതാണ്ടൊരു കേരള പാര്‍ട്ടിയായി സിപിഎം മാറി എന്ന വിമര്‍ശനത്തിന് ശക്തി പകരുന്നതാണ് ഭാരവാഹിത്വത്തിലെ ഈ മലയാളി ആധിപത്യം.
സിപിഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളിലെ ഭാരവാഹികളെ നോക്കിയാല്‍. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം, മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പികെ ശ്രീമതി എല്ലാവരും മലയാളികളാണ്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് സിപിഎം ഒതുങ്ങുകയാണെന്ന് പറയാം.
ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളത്തില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി എന്ന നിലയില്‍ എംഎ ബേബി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സിപിഎമ്മിലെ ഉന്നത സ്ഥാനങ്ങളിലെ മലയാളി പ്രാതിനിധ്യം തന്നെയാണ് വെളിവാകുന്നത്.
പാര്‍ട്ടിയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ കേരള നേതാക്കളുടെ പിന്തുണ വേണമെന്ന സ്ഥിതിയായി.മുന്‍കാലങ്ങളില്‍, പാര്‍ട്ടിയുടെ കേരള-പശ്ചിമ ബംഗാള്‍ ലോബികള്‍ തമ്മില്‍ പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ബംഗാള്‍ ഘടകത്തിന് പഴയകാല പ്രതാപം ഇന്നില്ല. കേരളമാകട്ടെ ശക്തിയുടെയും അധികാരത്തിന്റെയും കാര്യത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. ദേശീയ തലത്തില്‍ പോലും കാര്യങ്ങള്‍ നടക്കണമെങ്കിലും ഫണ്ട് വേണമെങ്കിലും കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം.
സിപിഎമ്മിന് അധികാരമുള്ള രാജ്യത്തെ ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ മാതൃകയാക്കണമെന്ന നിലയിലെത്തി നേതൃത്വത്തിന്. മറ്റു സംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നയം അടിച്ചേല്‍പ്പിക്കേണ്ട സ്ഥിതിയിലേക്കെത്തുന്നു. നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പ്രചാരം നല്‍കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക