Pocso Case: പതിനാറുകാരിയെ സ്വര്‍ണമോതിരം സമ്മാനിച്ച് പീഡിപ്പിച്ചു; കണ്ണൂരില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ്

തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.
muhammed rafi
മുഹമ്മദ് റാഫി
Updated on

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വര്‍ഷം തടവ്. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് (41) കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.

2021 ലോക്ഡൗണ്‍ സമയം മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോതിരം നല്‍കി വശീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

അന്നത്തെ പഴയങ്ങാടി എസ്‌ഐ രൂപ മധുസൂദനനാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സിഐ ടിഎന്‍ സന്തോഷ് കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സമാന കേസില്‍ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com