Tree fell died: ഏലത്തോട്ടത്തിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് ദേഹത്ത് വീണു; ജീവനക്കാരന് ദാരുണാന്ത്യം

അപകടത്തിൽ അസം സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു
One person dies tragically after tree falls
സതീശൻ
Updated on

തൊടുപുഴ: ഇടുക്കി അടിമാലിയിൽ മരം വീണ് ഒരാൾക്ക് ദാരുണാന്ത്യം. പീച്ചാടിന് സമീപം ഏലത്തോട്ടത്തിലാണ് മരം നിലം പതിച്ചത്. എസ്റ്റേറ്റിലെ സൂപ്രവൈസർ കട്ടപ്പന ആനവിലാസം സ്വദേശി സതീശൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. വലിയ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് സതീശൻ്റെ ദേഹത്ത് പതിയ്കുകയായിരുന്നു. ഉടൻതന്നെ സതീശനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ അസം സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ഇയാൾ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com