Guruvayur Temple: 36 പവന്‍ തൂക്കം; ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി

ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു
guruvayur temple
ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച സ്വർണ കിരീടം
Updated on

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ രാമകൃഷ്ണന്‍, കെ കെസുഭാഷ്, സി ആര്‍ ലെജുമോള്‍ ,കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

guruvayur temple

സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com