
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ആണ് (ഐകെഎം) കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ നഗരസഭകളിലും ഇപ്പോള്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച കെ സ്മാര്‍ട്ട് പദ്ധതി സേവന മേഖലയില്‍ വലിയ കുതിച്ചു ചാട്ടം സൃഷ്ടിക്കും എന്നാണ് വിലയിരുത്തുന്നത്. അപേക്ഷിച്ച് 6.45 മിനുട്ട് കൊണ്ട് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഒരു ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ സാധ്യമായിരുന്നു. ഇത്രയും വേഗത്തില്‍ സേവനം ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണ് കെ സ്മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. സേവനങ്ങള്‍ നല്‍കാനുള്ള ശരാശരി സമയം ആഴ്ചകളില്‍ നിന്ന് മണിക്കൂറുകളും മിനുട്ടുകളുമാക്കി കുറയ്ക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്‌റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക