വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു. തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്.
sebastian
സെബാസ്റ്റ്യന്‍
Updated on

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. 'ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം.

ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു.

യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com