സഭയിലെ 'വിപ്ലവകാരി'; ന്യൂയോര്‍ക്ക് പള്ളിയിലെ ആദ്യ വനിതാ ഡീന്‍ ആയി മലയാളി

ന്യൂയോര്‍ക്ക് എപ്പിസ് കോപ്പല്‍ രൂപയുടെ ബിഷപ്പും കത്തീഡ്രലിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ റവ.മാത്യു എഫ് ഹെയ്ഡനാണ് നിയമനം പ്രഖ്യാപിച്ചത്
'Revolutionary' in the church; Malayali becomes first female dean of New York church
റവ.വിന്നി വര്‍ഗീസ്ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
Updated on
1 min read

കൊച്ചി: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക് പള്ളിയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി റവ. വിന്നി വര്‍ഗീസ്.

പത്തനംതിട്ടയിലെ കവിയൂര്‍ സ്വദേശിയായ വിന്നിയുടെ മാതാപിതാക്കള്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ യുഎസിലേയ്ക്ക് കുടിയേറി. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലുള്ള സെന്റ് ലൂക്ക്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയുടെ റെക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. ന്യൂയോര്‍ക്ക് എപ്പിസ് കോപ്പല്‍ രൂപയുടെ ബിഷപ്പും കത്തീഡ്രലിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ റവ.മാത്യു എഫ് ഹെയ്ഡനാണ് നിയമനം പ്രഖ്യാപിച്ചത്. ജൂലൈ 1ന് വിന്നി സ്ഥാനമേല്‍ക്കും.

മാര്‍ത്തോമാ സിറിയന്‍ പള്ളിയിലാണ് മതപരമായ വേരുകള്‍ ഉള്ളതെങ്കിലും വിന്നിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്‌ഐ)യില്‍ ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം വിട്ടെങ്കിലും ഇടയ്ക്കിടക്ക് കേരളം സന്ദര്‍ശിക്കാറുണ്ടെന്ന് ബംഗളൂരു ആസ്ഥാനമായുള്ള ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് റിലീജിയന്‍ ആന്റ് സൊസൈറ്റി ഡയറക്ടര്‍ റവ. വൈ ടി വിനയരാജ് പറഞ്ഞു. യുഎസിലെ സഭയ്ക്ക് വേണ്ടി മുമ്പ് ഒരു മിച്ച് പ്രവര്‍ച്ചിച്ചിരുന്നു. വിന്നി സഭയിലെ സജീവ അംഗമായിരുന്നുവെന്നും വിനയരാജ് പറഞ്ഞു.

നിരവധി പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. എ ജേര്‍ണി ഓഫ് ഫെയ്ത്ത്: ചര്‍ച്ച് ആന്റ് ഹോമോ സെക്ഷ്വാലിറ്റി (2014) എന്ന പുസ്തകത്തില്‍ സ്വവര്‍ഗ രതിയെക്കുറിച്ചുള്ള ഇന്ത്യന്‍ സഭകളുടെ കാഴ്ചപ്പാടാണ് വിവരിക്കുന്നത്. ലിംഗഭേദത്തേയും സ്വവര്‍ഗ രതിയെയും കുറിച്ചുള്ള ദൈവശാസ്ത്ര വായനയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വിപ്ലവകാരിയാണ് വിന്നിയെന്നും വിനയ്‌രാജ് പറഞ്ഞു. അവര്‍ ധൈര്യശാലിയാണ്, സ്വവര്‍ഗരതി, ലിംഗ സ്വത്വം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന സ്വവര്‍ഗാനുരാഗി എന്ന ഐഡന്റിറ്റിയില്‍ നില്‍ക്കാന്‍ കഴിഞ്ഞു. പുരോഗമന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

സഭയില്‍ നമ്മള്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം യേശുവിന്റെ സുവിശേഷം പങ്കുവെക്കുക എന്നതാണ്, അവന്‍ ഭൂമിയുമായി ബന്ധിപ്പിക്കുകയും എല്ലാ ജീവന്റേയും പവിത്രതയെ തന്റെ ജീവിതം കൊണ്ട് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. സഭ എന്ന നിലയില്‍ നമ്മുടെ കൂടെയുള്ള ദൈവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് നമ്മുടെ ജോലി, നിയമന പ്രഖ്യാപനത്തിന് ശേഷം വിന്നി പറഞ്ഞു. ബ്ലോഗറും പോഡ്കാസ്റ്ററുമാണ് വിന്നി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com