
ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു. തങ്ങളെ പോലുള്ളവര്‍ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. നൂറ്റാണ്ടുകളായി ഉന്നത കുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്ത് പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതര്‍ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ലെന്നും സി കെ ജാനു പറഞ്ഞു. ഇനിയും ഉന്നതര്‍ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസിലായിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.
ഒരു സവര്‍ണ ഫാസിസ്റ്റ് ആയതുകൊണ്ടാണ് അയാള്‍ക്കങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി കെ ജാനു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക