പീഡന ശ്രമം ചെറുത്തു, ലോഡ്ജിന് മുകളില്‍ നിന്ന് ചാടി യുവതി; ഗുരുതര പരിക്കുമായി തീവ്രപരിചരണ വിഭാഗത്തില്‍

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്.
Police
പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com