'ഉപ്പുമാവിന് പകരം ബിരിയാണി വേണം'; അങ്കണവാടിയിലെ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു
veena george
ശങ്കു, മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നത് ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ് സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കുട്ടി ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. അത് ഉള്‍ക്കൊള്ളുകയാണ്. അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. അങ്കണവാടിയുടെ മെനു എങ്ങനെ പരിഷ്‌കരിക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com