യുഡിഎഫ് സ്വതന്ത്രന്റെ അവിശ്വാസത്തിന് എല്‍ഡിഎഫ് വോട്ട്; വിട്ടുനിന്ന് യുഡിഎഫ്; പാലായില്‍ നഗരസഭാ ചെയര്‍മാന്‍ പുറത്ത്

ഇതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ധിക്കരിച്ച നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ സ്ഥാനത്ത് നിന്നും പുറത്തായി.
Another episode of political drama unfolds in Pala municipality
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഭരണസമിതി അംഗങ്ങള്‍ വോട്ട് ചെയ്യുന്നു ടെലിവിഷന്‍ ചിത്രം
Updated on

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാനനിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ എല്‍ഡിഎഫ് പിന്തുണച്ചതോടെ 14 വോട്ടിന് അവിശ്വാസ പ്രമേയം പാസായി. ഇതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ധിക്കരിച്ച നഗരസഭാ ചെയര്‍മാന്‍ ഷാജു വി തിരുത്തേന്‍ സ്ഥാനത്ത് നിന്നും പുറത്തായി.

ഇന്ന് രാവിലെ പത്തു മണിയോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഷാജി വി ഷാജു വി തിരുത്തേന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എം അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഇന്നത്തെ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

പാലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 26 അംഗങ്ങളില്‍ യുഡിഎഫിന് 12 ഉം എല്‍ഡിഎഫിന് 14ഉം അംഗങ്ങളുമാണ് ഉള്ളത്. എല്‍ഡിഎഫിലെ ധാരണയനുസരിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവായ ഷാജു വി തിരുത്തേന്‍ സ്ഥാനം ഒഴിയണമായിരുന്നു. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല.

അതിനിടെയാണ് സ്വതന്ത്ര അംഗം ജിമ്മി ജോസഫ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത ലക്ഷ്യമിട്ടായിരുന്നു നോട്ടീസ് നല്‍കിയതെങ്കിലും അവസാന നിമിഷം അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com