girl found dead
പ്രതീകാത്മക ചിത്രം

രക്ഷിതാക്കൾ വഴക്കുപറഞ്ഞെന്ന് കുറിപ്പ്; 11വയസുകാരി തൂങ്ങി മരിച്ച നിലയിൽ

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.
Published on

കൊല്ലം: കൊല്ലം കുരീപ്പുഴയിൽ 11 വയസുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിൽ നിന്ന് പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു. രക്ഷിതാക്കൾ വഴക്കു പറഞ്ഞെന്നാണ് അതിൽ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com