
പാലക്കാട്: പാലക്കാട് തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഐസിന്‍ ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പട്ടാമ്പി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയില്‍ നിന്ന് എത്തിയ കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക