ആലുവ മഹാശിവരാത്രി; ട്രെയിൻ സർവീസുകളിൽ മാറ്റം, അധിക സ്റ്റോപ്പുകൾ അനുവദിച്ചു, സമയക്രമം ഇങ്ങനെ

രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.
aluva sivaratri train service
ആലുവയിലേക്ക്​ പ്രത്യേക ട്രെയിൻ സർവീസ്ഫയല്‍
Updated on

കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ഇന്ന് ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.

തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ - 23.24, പുതുക്കാട് - 23.34, നെല്ലായി - 23.40, ഇരിഞ്ഞാലക്കുട - 23.47, ചാലക്കുടി - 23.55, ഡിവൈൻ നഗർ - 23.59, കൊരട്ടി - 00.04, കറുകുറ്റി - 00.09, അങ്കമാലി - 00.17, ചൊവ്വര - 00.26 വഴി 00.45ന് ആലുവയിൽ എത്തും.

തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് ചൊവ്വര - 5.23, അങ്കമാലി - 5.30, കറുകുറ്റി - 5.36, കൊരട്ടി - 5.41, ഡിവൈൻ നഗർ - 5.46, ചാലക്കുടി - 5.50, ഇരിഞ്ഞാലക്കുട - 5.59, നെല്ലായി - 6.08, പുതുക്കാട് - 6.14, ഒല്ലൂർ - 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com