കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
പോസ്റ്റിന് താഴെ എംഎല്‍എ വേഗത്തില്‍ സുഖം പ്രാപിച്ച് തിരികെ വരട്ടെയെന്നും ചിരിച്ച മുഖം കാണാന്‍ ഇടയാകട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ശ്വാസകോളത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക