youth drowned
അപകട ദൃശ്യംടിവി സ്ക്രീൻ ഷോട്ട്

തിരുനാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തി; യുവാവ് പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു

കർണാടക സ്വദേശിയായ 27കാരനാണ് വെള്ളത്തിൽ മുങ്ങിയത്
Published on

തൃശൂർ‌: അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു.

അ​ഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് അപകടം.

സുഹൃത്തിന്റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ അ​ഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com