കൊച്ചി: പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം. രണ്ടുദിവസത്തിനകം വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഡേറ്റ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ആരോഗ്യനിലയിലെ പുരോഗതി കണക്കിലെടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
ശ്വാസകോശത്തിനടിയിലായി ഒരു നീര്‍ക്കെട്ട് ഉണ്ട്. അത് കുറയാനായി ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട് ലിവര്‍ ഫംങ്ഷനിലോ, കിഡ്‌നി ഫങ്ഷ്‌നിലോ വലിയ വ്യതിയാങ്ങള്‍ ഉണ്ടായിട്ടില്ല. നിലവിലെ പ്രോട്ടോ കോള്‍ തുടരും. വേദനയ്ക്ക് കുറവുണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. സംസാരിക്കുന്നുണ്ടെന്നും ഓര്‍മക്കുറവുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അമ്മയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് മകന്‍ വിഷ്ണു പറഞ്ഞു. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും മകന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക