കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയില്ലാത്ത 'സിതാര'യിലെത്തിയപ്പോള്‍ കാറ്റും കാലവും മരവിച്ചു നില്‍ക്കുന്ന പോലെ തോന്നിച്ചുവെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എംപി എംകെ രാഘവന്‍, ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എന്‍ സുബ്രഹ്മണന്‍, അഡ്വ. പിഎം നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചെന്നിത്തലയുടെ കുറിപ്പ്
എംടിയില്ലാത്ത സിതാരയിലെത്തി.
കാറ്റും കാലവും മരവിച്ചു നില്‍ക്കുന്ന പോലെ തോന്നിച്ചു.
അവിടെ ഓരോ മണല്‍ തരിയിലും മലയാളത്തിന്റെ മണമുണ്ട്. മലയാളി അത്രമേല്‍ മനസിലേറ്റിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച മനസ് ഇവിടെയാണ് ജീവിച്ചത്.
വാക്കുകളുടെയും വികാരങ്ങളുടെയും മാന്ത്രികനായിരുന്നു. മലയാളിയുടെ ഒരു കാലം ഗൃഹാതുരത്വത്തില്‍ തളച്ചിട്ട മനുഷ്യനായിരുന്നു.
എംടിയുടെ കുടുംബത്തിന് ഒപ്പം കുറച്ചു സമയം ചിലവഴിച്ചു. പണ്ട് ഒന്നിച്ചിരുന്നു സംസാരിച്ച നിമിഷങ്ങളുടെ ഊഷ്മളത പങ്കു വെച്ചു.
വിട പറഞ്ഞിറങ്ങുമ്പോള്‍ അദൃശ്യ സാന്നിധ്യമായി ആ വാക്ക് അവിടെ പൂത്തു നില്‍പുണ്ടായിരുന്നു.
ഇലഞ്ഞി പൂത്ത ഗന്ധമുണ്ടായിരുന്നു. അതു മതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക