തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ (ബുധനാഴ്ച) തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അവധിയെന്നും കുട്ടികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപനത്തോട് അടുക്കുമ്പോള്‍ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം മുറുകുന്നു. നിലവിലെ പോയിന്റ് നില അനുസരിച്ച് കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക