മൂന്ന് ഘട്ടങ്ങള്‍, സഞ്ചാരികള്‍ കാത്തിരുന്ന ദിവസം ഇതാ!; അഗസ്ത്യാര്‍കൂടം ട്രക്കിങ്, ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും
agasthyarkoodam trekking
അഗസ്ത്യാര്‍കൂടം ഫയല്‍ ചിത്രം
Updated on

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും. ഇന്നു (ജനുവരി 8) മുതല്‍ ആദ്യഘട്ട ബുക്കിങ് ഓണ്‍ലൈന്‍ ആയി ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരി 22 വരെയാണ് ട്രക്കിങ്. മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക. ഇതില്‍ 2200 രുപ ട്രക്കിങ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് ഫീസുമാണ്. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ബുക്കിംങ് ആരംഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ വര്‍ഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചത്. ജനുവരി 20 മുതല്‍ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതല്‍ 10 വരെയുള്ള ട്രക്കിങ്ങിന് ജനുവരി 21നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിങ്ങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com