സംസ്ഥാന സ്‌കൂൾ കലോത്സവം; മികച്ച ജില്ലയ്ക്കും സ്‌കൂളിനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പുരസ്‌കാര മധുരം
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ജില്ലയ്ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സും മരിയാസ് നാച്ചുറല്‍സും ചേര്‍ന്ന് ക്യാഷ് പ്രൈസ് നല്‍കി. മികച്ച പ്രകടനം കാഴ്ച വെച്ച ജില്ലയ്ക്ക് 1,5000 രൂപയും മികച്ച സ്‌കൂളിന് 50,000 രൂപയും ആണ് ക്യാഷ് അവാര്‍ഡ്. തൃശ്ശൂര്‍ ജില്ലയ്ക്കാണ് ഉപഹാരം സമര്‍പ്പിച്ചത്. ബിഎസ്എസ് ഗുരുകുലം സ്‌കൂളാണ് (ആലത്തൂര്‍) അവാര്‍ഡിനര്‍ഹരായത്.
പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് , മരിയാസ് ഹെര്‍ബല്‍ ഹെയര്‍ കെയര്‍ ഓയില്‍ എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാറും മരിയാസ് നാച്ചുറൽസ് മാനേജിങ് ഡയറക്ടര്‍ മരിയ സാജനും ചേര്‍ന്നു അവാര്‍ഡുകള്‍ നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക